വെള്ളിയാഴ്ച ജില്ലയിൽ വിപുലമായ സഹചാരി ഫണ്ട് കലക്ഷൻ
കൽപ്പറ്റ :
എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് കലക്ഷൻ നാളെ ജില്ലയിൽ സംഘടിപ്പിക്കും.
2024 – 25 വർഷത്തിൽ മാത്രം 3164000 രൂപയുടെ
ചികിത്സാ സഹായങ്ങൾ ജില്ലയിലെ രോഗികൾക്ക് നൽകാനായിട്ടുണ്ട്.
വ്യവസ്ഥാപിതമായി
പ്രവർത്തിക്കുന്ന എഴുപതോളം സഹചാരി സെൻററുകൾ, ആംബുലൻസ് സർവ്വീസുകൾ, കിഡ്നിരോഗികൾക്ക്
സ്ഥിരം സാമ്പത്തീക സഹായം,
അപകടകളിലും മറ്റും പരുക്ക് പറ്റുന്നവർക്ക്
സഹചാരിയുടെ അടിയന്തിര ചികിത്സാ സഹായം തുടങ്ങി കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സഹചാരി പ്രമേയത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്നതാണ് സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ.
വിശുദ്ധ റമദാനിലെ ആദ്യവെള്ളിയാഴ്ച
ലക്ഷക്കണക്കിന് രോഗികൾക്ക്
ആശ്വാസകരമാവുന്ന സഹചാരിയിലേക്കുള്ള
ഫണ്ട് സമാഹരണമാണ് സംസ്ഥാനത്ത് മുഴുവൻ പള്ളികളിലും റമദാൻ ആദ്യവെള്ളിയാഴ്ച
വർഷങ്ങളായി നടത്തിവരുന്നത്.
ഫണ്ട് സമാഹരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡൻറ് കെ.ടി ഹംസ ഉസ്താദിൽ നിന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി ഏറ്റുവാങ്ങി.
അബ്ബാസ് വാഫി ചെന്നലോട്,സുഹൈൽ വാഫി ചെന്നലോട്,ജാഫർ സി.എ ,അഷ്റഫ് വെള്ളിലാടി,കാസിം പടിഞ്ഞാറത്തറ തുടങ്ങിയർ പങ്കെടുത്തു.