തൃശൂർ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു: വൻ അപകടം ഒഴിവായി..
തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ചരക്ക് ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽനിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂൺ കയറ്റി വെച്ചത്.റെയിൽവെ ട്രാക്ക് നിർമാണത്തിന്റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷണമാണ് കയറ്റിവെച്ചത്. ഇന്ന് പുലർച്ചെ 4.45 നാണ് ചരക്ക് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മരത്തടിയിൽ ട്രെയിൻ കയറിയെന്ന രീതിയിൽ വിവരം റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മരക്കഷണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിൻ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്