Feature NewsNewsPopular NewsRecent Newsവയനാട്

ഗോത്രപർവ്വം – 25 ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ: വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വയനാട്ടിൽ നടക്കുന്ന ദേശീയ ഗോത്ര കലാസംഗമം ഗോത്രപർവ്വം – 25കേരള ഗവർണർ രാജേന്ദ്ര അർലേക്കർ മാർച്ച് 9ന് വൈകുന്നേരം 4 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഉദ്ഘാടനം ചെയ്യും. വയനാടിൻ്റെ അടിസ്ഥാന ജനവിഭാഗമായ ഗോത്ര ജനത നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പിന്നോക്കാവസ്ഥ തുടച്ചുനീക്കുന്നതിന് സ്ഥായിയായ പരിശ്രമത്തിനാണ് സംഗമം ലക്ഷ്യമിടുന്നത്. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, കാർഷിക, സംരംഭകത്വ മേഖലകളിലെ പിന്നോക്കാവസ്ഥ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും അന്നേദിവസം ശില്‌പശാലകൾ സംഘടിപ്പിക്കും.അതിൽ ഗോത്ര ജനതയുടെ ഉന്നമനത്തിനു വേണ്ടി സാമൂഹ്യ ഇടപെടലുകളിലൂടെയുള്ള പുതിയ ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകും. രാവിലെ 10 മണി മുതൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ ശില്‌പശാലയിൽ കേരള വിജിലൻസ് & ആൻറി കറപ്ഷൻ ബ്യൂറോ മുൻ മേധാവി ഡോ. ജേക്കബ് തോമസ് കജട, ആറളം ഫാം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി നിതീഷ് കുമാർ എന്നിവർ പങ്കെടുക്കും. കാർഷിക – സംരംഭകത്വ ശില്‌പശാലയിൽ വിഭാവാണി എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.പി രാജീവ്, കണ്ണൂർ ജില്ലാ മുൻ പ്ലാനിങ് ഓഫീസർ അജയകുമാർ മേനോത്ത് എന്നിവർ ക്ലാസുകൾ നയിക്കും. നാലുമണിക്ക് നടക്കുന്ന സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഗോത്രപർവ്വം – 25 ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷനും വിനായക ഹോസ്‌പിറ്റൽ എം.ഡിയുമായ ഡോ. ഡി. മധുസൂദനൻ അധ്യക്ഷതവഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ജീവിതസാഹചര്യങ്ങളോട് പടപൊരുതി കാർഷിക രംഗത്തും പൊതുരംഗത്തും സജീവമായി മാറിയ നാരീശക്തിയുടെ പ്രതീകമായ വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയിൽ കുംഭാമ്മ, വയനാടിൻ്റെ വാനമ്പാടിയായ ഗോത്ര വിഭാഗത്തിലെ യുവഗായിക രേണുക, തിരക്കഥാകൃത്തും ദേശീയ പുരസ്‌കാരം നേടിയ ഷോർട്ട് ഫിലിം സംവിധായകയുമായ ആതിര വയനാട് എന്നിവരെ ആദരിക്കും. ഡോ.ജേക്കബ് തോമസ് കജട, വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ പത്മശ്രീ ഡോ. ഡി.ഡി. സദേവ്, വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, ഗോത്ര വിഭാഗത്തിലെ ആത്മീയാചാര്യൻ രാമസ്വാമി എന്നിവർ സംബന്ധിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ സി.കെ. ബാലകൃഷ്‌ണൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജോ.കൺവീനർ പി.എ.വിശാഖ് എടത്തന കൃതജ്ഞതയും പ്രകാശിപ്പിക്കും. തുടർന്ന് പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ തനതുകലാരൂപങ്ങളായ വട്ടക്കളി, നായ്ക്കത്തുടി, ഗദ്ദിക എന്നിവ അരങ്ങേറും.അറിയിച്ചു. രാവിലെ 9 മണി മുതൽ ശില്‌പശാലകളുടെ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് സംഘാടകർമാർച്ച് 20 21 തീയതികളിൽ കേന്ദ്രീകരിച്ച് ദേശീയ ഗോത്ര കലാ സംഗമം നടക്കും. ദേശീയതലത്തിലുള്ള ഇരുപതോളം ഗോത്ര കലകൾ പരിപാടിയിൽ അവതരിപ്പിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ വയനാട്ടിലെ നൂറ് ഗ്രാമങ്ങളിൽ ഗോത്ര സംഗമം സംഘടിപ്പിക്കും എന്നും സംഘാടകർ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി ഡോ. ഡി മധുസുദനൻ അധ്യക്ഷനും സി.കെ ബാലകൃഷ്ണ‌ൻ ജനറൽ കൺവീനറും കെ.ജി.സുരേഷ് ബാബു കോഡിനേറ്ററുമായി 201 അംഗ സ്വാഗതസംഘം

Leave a Reply

Your email address will not be published. Required fields are marked *