പുതിയിടം-ചോയമൂല റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണം: എസ്ഡിപിഐ
പുതിയിടം: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഏഴാംവാർഡായ പുതിയിടത്തെ പ്രധാനപ്പെട്ട പുതിയിടം -ചോല റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് എസ്‌ഡിപിഐ പുതിയിടം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് നിലവിൽ പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഈ റോഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യൂനിസ് ടി,വൈസ് പ്രസിഡൻ്റ് ജാഫർ എം,സെക്രട്ടറി അൻസാർ പി.പി, ജോയിൻ്റ് സെക്രട്ടറി ജലീൽ, സുബൈർ എന്നിവർ സംസാരിച്ചു.