ദേശീയ യുവജന ദിനാചരണം
വെള്ളമുണ്ട: സംസ്ഥാന യുവജന ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. വെള്ളമുണ്ട വിജ്ഞാന ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം പി. എം ഷബീറലി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വിവേകാനന്ദ ദർശനങ്ങളുടെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ എം സഹദേവൻ മാസ്റ്റർ സെമിനാർ അവതരിപ്പിച്ചു.സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ നെഹനാ നാസറിനെ പരിപാടിയിൽ ആദരിച്ചു. അഷ്റഫ് ഇലാഹിക്കൽ, ഉമർ പുത്തൂർ, ശുഹൈബ് സിവി, ആൽബിൻ , മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂത്ത് കോഡിനേറ്റർ കെ അഷ്റഫ് സ്വാഗതവും വിജിത്ത് വികെ നന്ദിയും പറഞ്ഞു