രോഗി-ആശ്രിത കുടുംബ സംഗമം നടത്തി
പടിഞ്ഞാറത്തറ: സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ അഭിമുഖ്യത്തില്‍ പതിനാറാം മൈലില്‍ രോഗി-ആശ്രിത കുടുബ സംഗമം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സെന്റര്‍ പ്രസിഡന്റ് പി. മായന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് അംഗം രജിത ഷാജി, സംസ്‌കാര ഗ്രന്ഥശാല പ്രസിഡന്റ് രമേശന്‍, സി.ഇ. ഹാരിസ്, ജോസ് മുണ്ടക്കുറ്റി, യു.സി. അസീസ് ഹാജി, നസീമ പൊന്നാണ്ടി എന്നിവര്‍ പ്രസംഗിച്ചു. ഉമ്മര്‍ മലപ്പുറം, തണല്‍ സോഷ്യല്‍ വര്‍ക്ക് എച്ച്ഒഡി ബൈജു അയടത്തില്‍, കൗണ്‍സലര്‍ അനു കെ. ദാസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കി. പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അച്ചാരത്ത് സ്വാഗതവും ട്രഷറര്‍ പി.ജെ. മാത്യു നന്ദിയും പറഞ്ഞു. സംസ്‌കാര മ്യൂസിക് ക്ലബിന്റെ നേതൃത്വത്തില്‍ ഗാനവിരുന്ന് നടന്നു