സ്വകാര്യ സ്കൂൾ ബസ്സുകളിലെ വിദ്യാർഥികളുടെ യാത്രയുമായി ബന്ധപ്പെട്ട് പരാതി നൽകി ആം ആദ്മി പാർട്ടി
കൽപ്പറ്റ: സ്വകാര്യ സ്കൂളിലെ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിനീയമായ സീറ്റിൽ കൂടുതൽ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള യാത്രക്കെതിരെ മണ്ഡലം പ്രസിഡന്റ് റഫീക്ക് കമ്പളക്കാടിന്റെ നേതൃതത്തിൽ ആം ആദ്മി പാർട്ടി പരാതി നൽകി . സ്കൂൾ ബസ്സുകളിൽ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള യാത്ര വിദ്യാർഥികളിൽ ശാരീരികവും, മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ വിവരം സ്കൂൾ അതികൃതരെ അറിയിച്ചിട്ടും പരിഹാര നടപടികൾ സ്വീകരിക്കാത്തത്തിൻ്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും, വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തി മുന്നോട്ടു പോകാൻ സ്കൂൾ അധികൃതർ തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ 2 കുട്ടികൾക്കെ അനുമതിയുള്ളുവെങ്കിലും അതിൽ കൂടുതൽ കുട്ടികൾ യാത്രചെയ്യുന്നത് സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ വിഷയത്തിൽ ഉടൻ പരിഹാരം കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ആൽബർട്ട് വൈത്തിരി, കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു.