മുണ്ടക്കൈ , ചൂരൽമല ദുരന്തബാധിതർക്ക് പരിശീലനം നൽകി
മേപ്പാടി: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട കുടുംബങ്ങളില്‍ നിന്നുള്ള 30 യുവതികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പരിപാടിയായ അറൈസ് മേപ്പാടിയുടെ ഭാഗമായി ഫാഷൻ ഡിസൈനിങ്ങിൽ 30 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു.മലപ്പുറം ജെ.എസ്.എസ്,ബ്രിഡ്ജ് വേ ഗ്രൂപ്പ്, പെറ്റ് കോര്‍ണര്‍ എന്നീ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണു പരിശീലനം സംഘടിപ്പിച്ചത്. ദു രന്തത്തിന്റെ മുറിവുകൾ ഉണക്കി, പുതിയൊരു തുടക്കത്തിന് പരിശീലനം വഴിയൊരുക്കി.വസ്ത്ര നിര്‍മാണ മേഖലയിലാണ് ഇവര്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.യൂണിറ്റുകള്‍ തുടങ്ങാന്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ എല്ലാ സഹായവും നല്‍കും.സമാപന ചടങ്ങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനുസ് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.അബ്ദുല്‍ മജീദ് സമാപന പ്രസംഗം നടത്തി.പീപ്പിള്‍സ് ഫൌണ്ടേഷന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.നിഷാദ്, ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.സമീര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ ജില്ലവനിതാ വിഭാഗം പ്രസിഡന്റ് ജമീല ടീച്ചര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.മുഹ്‌യുദ്ധീൻ ജൗഹർ എന്നിവര്‍ സംസാരിച്ചു. പരിശീലനം ലഭിച്ചവരുടെ പ്രതിനിധികളായ സലീമ ടി എ, ശബ്ന കെ, സാജിത സി. പി , റൈഹാനത്ത്, സുചിത്ര എന്നിവർ കൃതജ്ഞതയർപ്പിച്ച് സംസാരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍, ബ്രിഡ്ജ് വേ എം.ഡി.ജാബിര്‍ അബ്ദുല്‍ വഹാബ്, ജെ.എസ്.എസ് ഡയറക്ടര്‍ ഉമ്മര്‍ കോയ, തൃശൂര്‍ ഹാൻ്റിക്രാഫ്റ്റ് സര്‍വീസ് സെന്‍റര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ.സജി എം.പി എന്നിവര്‍ പരിശീലനാര്‍ഥികളുമായി സംവദിച്ചു.പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യൻ സർക്കാർ നല്‍കുന്ന ഹാൻ്റിക്രാഫ്റ്റ് ആര്‍ട്ടിസാന്‍സ് ഐഡന്‍ഡിറ്റി കാര്‍ഡ് ലഭിക്കാന്‍ സൗകര്യം ലഭിക്കും