സർക്കാർ സബ്സിഡിയുടെ പേരിൽ വൻ തട്ടിപ്പ്,
തപാൽ വകുപ്പിൻ്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. ഇന്ത്യൻ പോസ്‌റ്റൽ വകുപ്പ് ഗവൺമെന്റ് സബ്‌സിഡികൾ വിതരണം ചെയ്യുന്നുവെന്ന ലിങ്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുകയാണ്. യഥാർത്ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ ചതിയാകും. സൈബർ കുറ്റകൃത്യങ്ങളിലെ ഫിഷിംഗ് രീതിയാണിത്.
പൈസ തട്ടിക്കുന്നതിന് പുറമേ ലിങ്കിലൂടെ നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ കടന്നു കയറി നിയന്ത്രണം കൈക്കലാക്കി, നിങ്ങളറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും സാധിക്കും.
തട്ടിപ്പ് രീതി
- തപാൽ വകുപ്പിൻ്റെതെന്ന വ്യാജേന അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിൻ്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തുറക്കും.
- 6000 രൂപ ഗവൺമെന്റ് സബ്സിഡി ഇനത്ത ലഭിക്കാനുണ്ടെന്ന സന്ദേശം ദൃശ്യമാകും.
- അതിൽ നൽകിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടും.
- ശേഷം സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതിൽ തന്നിട്ടുള്ല ചിത്രങ്ങൾ ക്ലിക് ചെയ്യാൻ ആവശ്യപ്പെടും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വമ്പൻ തുക അല്ലെങ്കിൽ കാർ നിങ്ങൾക്ക് സമ്മാനം ലഭിച്ചതായി മെസേജ് വരും.
- അടുത്ത പണി സമ്മാനം ലഭിക്കുന്നതിനുവേണ്ടി സമാനമായ ലിങ്ക് 4 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ 20 വാട്സ് ആപ്പ് നമ്പറിലേക്കോ അയച്ചു നൽകാൻ ആവശ്യപ്പെടും.
- ശേഷം പൈസ അയച്ചു നൽകാൻ ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും.
- ഇവ അയച്ചു നൽകിയാൽ ചെറിയ തുക സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് പ്രോസസിംഗ് ചാർജ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവയായി ആവശ്യപ്പെടും.
ഇന്ത്യാ പോസ്റ്ററ്റിൻ്റെ പേരിൽ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതിൽ ക്ലിക്ക് ചെയ്യുകയോ, ആർക്കും അയച്ചു കൊടുക്കുകയോ ചെയ്യരുത്.
ഇന്ത്യാ പോസ്റ്ററ്റിൻ്റെ പേരിൽ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതിൽ ക്ലിക്ക് ചെയ്യുകയോ, ആർക്കും അയച്ചു കൊടുക്കുകയോ ചെയ്യരുത്.
ഇന്ത്യൻ തപാൽ വകുപ്പ് ആർക്കും സമ്മാനങ്ങൾ നൽകുന്നില്ല.
യഥാർത്ഥ തപാൽ വകുപ്പ് വെബ്സൈറ്റിന്റെ വിലാസം www.indiapost.gov.in എന്നതാണ്.
ഇപ്പോൾ പ്രചരിക്കുന്ന വ്യാജ വെബ്സൈ റ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസം തിരിപറിയുക