കടുവയെ ഉടന്‍ പിടികൂടണം കാത്തോലിക്ക കോണ്‍ഗ്രസ്
പുല്‍പള്ളി: അമരക്കുനി, കാപ്പിസെറ്റ് ഭാഗത്തു ഭീതിവിതച്ചു വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ ഉടന്‍ പിടികൂടണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാപ്പിക്കുരു, കുരുമുളക് എന്നിവ വിളവെടുക്കുന്ന സമയങ്ങളില്‍ കടുവാഭീതി മൂലം കര്‍ഷകര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ക്ഷീര കര്‍ഷകരും പ്രതിസന്ധിയിലാണ്. സര്‍ക്കാരും വനം വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭ പരിപാടികള്‍ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കാത്തോലിക്ക കോണ്‍ഗ്രസ് ഫൊറോനാ ഡയറക്ടര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.പി സാജു, ഫാ. ബിജു മാവറ, ഫാ. സോമി വടയാപറമ്പില്‍, ഫാ. ബിജു ഉറുബില്‍, സജി വിരിപ്പമറ്റം, ജോര്‍ജ് പഴുക്കാല, ബെന്നി, ജോസ് പള്ളത്ത്, ബാബു കണ്ടത്തിന്‍കര, സൂരജ് കുന്നക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു