കൊയ്ത്തുത്സവം നടത്തി
പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ ഹരിത ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾ വിളയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം ശ്രദ്ധേയമായി. കാർഷിക പ്രവർത്തികളിൽ മുൻപരിചയമില്ലാത്ത വിദ്യാർത്ഥികൾ നാട്ടി ഇടയിളക്കി പരിചരിച്ചു വിളവെത്തിച്ച നെൽ വയലിൽ കൊയ്ത്തിന് വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവർക്ക് അത് അവിസ്മരണീയ അനുഭവമായി മാറി.PTA പ്രസിഡന്റ് ഗിരീഷ് കുമാർ ജി ആധ്യക്ഷനായ ചടങ്ങിൽ സ്കൂൾHM ഷാജി പുൽപള്ളി കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വിനുരാജൻ പി കെ, അധ്യാപകരായ ജോഷി കെ എബ്രഹാം, റാബിയ, പ്രോഗ്രാം ഓഫീസർ അമല ജോയ്, സ്ഥലമുടമ ഷീജ സോണി,വിദ്യാർഥികളായ ഡെനിൻ, എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥിയായ സ്നേഹ സോണിയുടെ 1 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്.