ശാസ്ത്ര സാങ്കേതിക മേളയില്‍ ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍
ബത്തേരി :ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, വിവിധ പോലീസ് പദ്ധതികളെപ്പറ്റി കുട്ടി പോലീസിന്റെ പരിചയപ്പെടുത്തലുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. സോഷ്യല്‍ പോലീസിങ്ങിന് കീഴിലുള്ള എല്ലാ പദ്ധതികളും ഉള്‍ക്കൊള്ളിച്ചുള്ള പോലീസ് സ്റ്റാള്‍ ശ്രദ്ധേയമായി. ബത്തേരി ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുന്ന അഖില കേരള ടെക്നിക്കല്‍ ഹൈസ്കൂള്‍ ആറാമത് ശാസ്ത്ര സാങ്കേതിക മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ മികച്ചു നിന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും ഫോട്ടോയെടുക്കാനും വരെ ഇവിടെ അവസരമുണ്ട്. കൂടാതെ, ബോംബ് സ്ക്വാഡിന്റെയും ടെലി കമ്യൂണിക്കേഷന്റെയും പ്രവര്‍ത്തനങ്ങളും ഇവിടെ വെച്ച് മനസിലാക്കാം. സോഷ്യല്‍ പോലീസിങ്ങിന് കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജനമൈത്രി, ഹോപ്പ്, ചിരി, തുണ, പോള്‍ ആപ്പ്, യോദ്ധാവ് തുടങ്ങിയ പദ്ധതികളെ കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവിടെയുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയം പ്രതിരോധ പരിശീലനങ്ങളും ഇവിടെ വെച്ച് നല്കപ്പെട്ടു. രണ്ട് ദിവസത്തെ പരിപാടിയുടെ ഭാഗമായി ജനമൈത്രി പോലീസിന്റെ വിവിധ പദ്ധതികളെ കുറിച്ചും നിയമങ്ങളെ കുറിച്ചുമുള്ള ബുക്ലെറ്റുകളും നോട്ടീസുകളും വിതരണം ചെയ്തു.