വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം
കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിപിസിയുമായി സഹകരിച്ചു നടത്തുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചു. റോഡ് ഷോ, റാലി എന്നിവയോടെ ആയിരുന്നു തുടക്കം.കൽപറ്റ ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്തുനിന്ന് നിരവധി വാഹനങ്ങളുടെയും കലാരൂപങ്ങളുടെയുംഅകമ്പടിയോടെ എസ് ഭാരത് ഗ്രൗണ്ടിൽ റാലി സമാപിച്ചു. ആതിരമത്തായി, വി.ഡി. ജോസ്, സി.വി. വർഗീസ്, സി. രവീന്ദ്രൻ, ശ്രീജ ശിവദാസ്, സാബു അബ്രഹാം,പ്രിമേഷ്, മുജീബ്,കെ.ടി ഇസ്മാഈൽ , അസ്ലം ബാവ,ജോയ് സെബാസ്റ്റ്യൻ, എൻ വി അനിൽകുമാർ, പി.വി മഹേഷ്, ഇ.ഹൈദ്രു പി.വി അജിത്, ഖാദർ വടുവഞ്ചാൽ,അഷറഫ് കൊട്ടാരം കമ്പ അബ്ദുല്ല ഹാജി,റഫീഖ് മേപ്പാടി കുഞ്ഞുമോൻ മീനങ്ങാടി,സുരേഷ് കേണിച്ചിറ മുനീർ നെടുംകരണ ,ഇ.പി ശിവദാസ്, വി.ഹരിദാസ്, ഓമനകുട്ടൻ ,സന്തോഷ് അമ്പലവയൽ, റോബി,സിജിത് ജയപ്രകാശ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.പൊതുസമ്മേളനം ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയി അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ അഹമ്മദ് ശരീഫ് മുഖ്യ പ്രഭാഷണം നടത്തി. വയനാട് ഫെസ്റ്റിനുള്ള സമ്മാന ക്കൂപ്പൺ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് നിർവഹിച്ചു. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക്വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി ആയ വയനാട് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു,മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുൽ റസാക്ക് കൽപറ്റ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീനിവാസൻ,ഡി ടി പി സി മാനേജർ പി പി പ്രവീൺ,വനിതാ വിങ് സംസ്ഥാന പ്രസിഡൻ്റ് ശ്രീജ ശിവദാസ് ,കാദർ കരിപ്പൊടി യൂത്ത് വിങ് ജില്ലാ പ്രസിഡൻ്റ് ബത്തേരി ഡിടിപിസി എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ സ്വാഗതവും ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് ഓഫ് ബീറ്റ് ബാൻ്റ് കാലിക്കറ്റിൻ്റെ മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു