വനിതകളും നിയമവും പാനൽ ചർച്ച നടത്തി .
പുൽപ്പള്ളി:പുൽപ്പള്ളി പബ്ലിക് ലൈബ്രറി നടത്തിയ വനിതകളും നിയമങ്ങളും എന്ന വിഷയം ‘അഡ്വ. പ്രസീല പ്രവീൺ അവതരിപ്പിച്ചു. അഡ്വ . അനുശ്രീ ജയ പ്രകാശ്,-അഡ്വ. ആശ്വാസ് – സി പാനൽ ചർച്ചയിൽ പങ്കെടുത്തു. താലൂക്ക് ലൈബ്രറി പ്രസിഡണ്ട് പി വാസു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമൂഹത്തിൽ അധികരിച്ചു വരുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ നല്ല പങ്കും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളാണെന്ന് അഭിപ്രായമുയർന്നു ഇതിനെതിരെ സമൂഹം ജാഗ്രത്തായിരിക്കാൻ യോഗം ആഹ്വാനം ചെയ്തു .യോഗത്തിന് ആശംസയർപ്പിച്ച് എൻ. സത്യാനന്തൻ , എ ശിവദാസൻ, പാർവതി . പി ,ഉഷ കുമാരി . പി, റജി.റ്റി.ജെ. , കൃഷ്ണൻകുട്ടി.സി, സിറിയക് സെബാസ്റ്റ്യൻ, ഫാത്തിമ .കെ.എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചു.
യോഗത്തിൽ വിജയൻ. കെ എസ് അദ്ധ്യക്ഷം വഹിച്ചു. സുജാത കെ യു , സ്വാഗതവും, ജമുന. ജി നന്ദി പറഞ്ഞു.