ഡയാലിസിസ് സെന്ററിന് തറക്കല്ലിട്ടു
മാനന്തവാടി: പടയന്‍ കുഞ്ഞമ്മദ് ഹാജി മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ തറക്കല്ലിട്ടു.പടയന്‍ കുഞ്ഞമ്മദ് ഹാജി മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമസാന്‍ ക്യാമ്പയിന്‍ ഉല്‍ഘാടനവും പീച്ചംങ്കോട് അംബേദ്ക്കര്‍ കാന്‍സന്‍ സെന്ററിന് സമീപത്തുള്ള സി.എച്ച് സെന്ററില്‍ പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. രണ്ട് കോടി രൂപ മുടക്കി പരേതനായ പടയന്‍ അഹമ്മദിന്റെ ഓര്‍മക്ക് മകന്‍ ശുഹൈല്‍ അഹമ്മദ്പടയനാണ് ഡയാലിസിസ് സെന്റര്‍ നിര്‍മ്മിക്കുന്നത്. സി.എച്ച് സെന്റര്‍ പ്രസിഡണ്ട് സി.അബദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. പടയന്‍ അബ്ദുള്ള ഹാജി, ശുഹൈല്‍ പടയന്‍, ഡോ .റാഷിദ് ഗസാലി കൂളിവയല്‍, ജില്ലാ ലീഗ് സെക്രട്ടറിമാരായ കെ.ഹാരിസ്, സി.കുഞ്ഞബ്ദുള്ള, വൈസ് പ്രസി വി. അസ്സയ്‌നാര്‍ ഹാജി, മണ്ഡലം ലീഗ് പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി, സവാദ് റഹ്മാനി, കെ.ജെ പൈലി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ഹൈ ടെക് അഷ്റഫ്, ഈന്തന്‍ അബ്ദുള്ള ഹാജി, ഗഫൂര്‍ കുറ്റ്യാടി, ടി,ഹസ്സന്‍ മുസ്ല്യാര്‍, മൊയ്ദു മക്കിയട്, ബാപ്പു എസ്റ്റേറ്റ് മുക്ക്, എം.ഖാലിദ്, ഉസ്മാന്‍ പള്ളിയാല്‍, കെ.ഇബ്രാഹിം ഹാജി, കേളോത്ത് അബ്ദുള്ള, ഇബ്രാഹിം മുസ്ലിയാര്‍, ഈ.വി സിദീഖ് എന്നിവര്‍ സംബന്ധിച്ചു