രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന 4 കായിക താരങ്ങൾക്ക്. ഹോക്കി താരം ഹർമൻപ്രീത് സിങ്, അത്ലീറ്റ് പ്രവീൺകുമാർ, ഷൂട്ടിംഗ് താരം മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഗുകേഷ് എന്നിവർക്കാണ് 2024 ലെ ഖേൽര്‌തന പുരസ്കാരം. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് ഇത്തവണ അർജുന അവാർഡ് സമ്മാനിച്ചത്.