ദേശീയ സൈക്കിൾ ചാംമ്പ്യൻഷിപ് സമ്മാനം
കൽപ്പറ്റ: ഒഡീഷയിൽ നടന്ന ദേശീയ സൈക്കിൾ ചാംപ്യൻഷിപ്പിൽ സമ്മാനം നേടിയ അബീഷ ഷിബിക്ക് എം.എൽ. എ. കെയർ പദ്ധതിയുടെ ഭാഗമായി കേരള ഗാർമെൻറ്സ് ക്രിക്കറ്റ് അസോസിയേഷൻ മൗണ്ടെൻ ടെറയിൻ സൈക്കിൾ നൽകി. തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ ചാമ്പ്യൻഷിപ്പിൽ അബീഷ ഈ സൈക്കിളിൽ പങ്കെടുക്കും.
എം. എൽ.എ. ടി. സിദ്ദീഖ് ഓൺ ലൈൻ വഴി ആശംസ നേർന്ന ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി.ജെ.ഐസക് ആണ് സൈക്കിൾ കൈമാറിയത്. തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമി ദമ്പതിമാരുടെ മകളായ അബീഷ തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ്. ചടങ്ങിൽ ഫിക്സ‌് സൈക്കിൾ ഉടമ നീതിൻ ചന്ദ്രൻ, ഹാഷിം യു. അഡ്വ. പ്രണവ് സി ഹരി,കെ.സി.ഡി. സുനീഷ്, ഷിബി. എൻ.വി, ലൈല സുനീഷ്, സിമി ഷിബി എന്നിവർ പങ്കെടുത്തു.