മികച്ച നഗരസഭയായി മാനന്തവാടി നഗരസഭ തിരഞ്ഞെടുക്കപ്പെട്ടു.
മാനന്തവാടി: ദ്വാരകയിൽ വച്ച് നടന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ മാനന്തവാടി നഗരസഭ മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ കലാകായിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മാനന്തവാടി നഗരസഭ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. മാനന്തവാടിക്കൊപ്പം ബത്തേരി നഗരസഭയും അവാർഡ് പങ്കിട്ടിരുന്നു. സാഹിത്യോത്സവത്തിൻ്റെ സമാപനസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അവാർഡ് വിതരണം ചെയ്‌തു. ചെയർ പേഴ്‌സൺ സി കെ രത്നവല്ലി, ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ കലാകായിക സാംസ്കാരിക വകുപ്പ് സ്ഥിരം അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മാനന്തവാടി നഗരസഭ തുടക്കം കുറിച്ച ഗോത്ര ഫെസ്റ്റ്, സ്പോർട്‌സ് അക്കാദമി, വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക പരിപാടികൾ എന്നീ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡ് നൽകിയത്.