Event More NewsFeature NewsNewsPopular News

ബഹിരാകാശ ​ഗവേഷണരം​ഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം: സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്; PSLV C-60 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: സ്പേസ് ഡോക്കിം​ഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം വിജയകരം. പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തി, വേര്‍പെട്ടു. ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിം​ഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഉപഗ്രഹങ്ങള്‍ ജനുവരി 7ന് ബഹിരാകാശത്ത് വെച്ച് കൂടിച്ചേരും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ചത്. പിഎസ്എല്‍വി റോക്കറ്റില്‍ ലോഡ് ചെയ്‌തിരിക്കുന്ന ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ സാറ്റ്‌ലൈറ്റുകള്‍ രണ്ടായി പിരിയുകയും പിന്നീട് ഒന്നാക്കി ഡോക്ക് ചെയ്യിക്കുകയുമാണ് ഇസ്രൊയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ വിജയിപ്പിച്ചിട്ടുള്ളൂ എന്നതിലുണ്ട് ഇസ്രൊയ്ക്ക് എത്രത്തോളം നിര്‍ണായകമാണ് സ്പേഡെക്സ് ദൗത്യമെന്ന്. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. പിഎസ്എല്‍വി-സി60 റോക്കറ്റില്‍ നിന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും ഇസ്രൊയുടെ ആനിമേഷന്‍ വീഡിയോയില്‍ (ഡോക്കിംഗ്) വീഡിയോയില്‍ കാണാം. ബഹിരാകാശ കുതകികളെ ത്രില്ലടിപ്പിക്കുന്ന ആനിമേഷന്‍ വീഡിയോ അനുഭവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *