ഭാരത് അരി വിതരണംകേരളത്തിൽ വീണ്ടും;കിലോയ്ക്ക് 34രൂപ,തുടക്കം പാലക്കാട്
കേന്ദ്രസർക്കാരിൻ്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തിൽ ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് NCCF ന്റെ നേതൃത്വത്തിൽ അരി വിതരണം നടക്കുന്നത്. 340 രൂപയ്ക്ക് 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രം ഭാരത് അരി വിതരണം ചെയ്‌തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒന്നാം ഘട്ട വിൽപന ലോകസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു.
പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണങ്ങളെ തുടർന്ന് അരിവിതരണം നിർത്തിവെക്കുകയായിരുന്നു.
കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ‘ഭാരത് അരി’ പുറത്തിറക്കിയത്.
കേരളത്തിൽ പലയിടത്തും ഒന്നാം ഘട്ടത്തിൽ ഭാരത് അരി വിതരണം ചെയ്തിരുന്നു. 5 കിലോ, പത്ത് കിലോ പാക്കറ്റുകളായിട്ടാണ് അന്ന് നൽകിയത്. നവംബറിൽ രണ്ടാം ഘട്ട വിൽപ്പന കേന്ദ്രസർക്കാർ ഡൽഹിയിൽ ആരംഭിച്ചിരുന്നു