ക്ലസ്റ്റർ ലെവൽ ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് തുടക്കമായി
പൊഴുതന: നിർഭയ വയനാട് സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ ബത്തേരി, കൽപ്പറ്റ ബ്ലോക്ക് തല ക്ലസ്റ്റർ സ്പോർട്‌സ് മീറ്റിന് തുടക്കമായി. പൊഴുതന, വൈത്തിരി എന്നിവിടങ്ങളിൽ വച്ച് നടത്തിയ ബാഡ്മിന്റൺ, ഫുട്ബോൾ, വോളിബോൾ, മത്സരങ്ങളുടെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ഷറഫുദ്ധീൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്‌ത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി, മമ്മി, കെ ഫാത്തിമ, ടി നാസർ, സുനീഷ് തോമസ്, കെ. ഷിബിൻ മോഹൻ, മാർഗരറ്റ് തോമസ്, സതീഷ് നായർ, ആർ. ഹബീബ്, കെ. കെ അൻവർ, പി ജാഫർ, പി സുലൈമാൻ എന്നിവർ സംസാരിച്ചു.