സീതി സാഹിബിന്റെ വഴിയെ സഞ്ചരിച്ച നേതാവാണ് ജമാൽ സാഹിബ് : പി കെ അബൂബക്കർ
മുട്ടിൽ: കെ എം സീതി സാഹിബിന്റെ ധിഷണാപരമായ സാമൂഹിക ഇടപെടൽ മാതൃകയാക്കിയ മഹാ മനീഷിയായിരുന്നു എം എ മുഹമ്മദ് ജമാൽ സാഹിബെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി കെ അബൂബക്കർ അഭിപ്രായപ്പെട്ടു. സീതി സാഹിബ് അക്കാദമി വയനാട് സംഘടിപ്പിച്ച ജമാൽ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വയനാടിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ , പ്രത്യേകിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ജമാൽ സാഹിബിന്റെ പങ്ക് കാലാന്തരങ്ങൾ കഴിഞ്ഞാലും വിസ്മരിക്കാൻ കഴിയാത്തതാണെന്നും ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമി പ്രസിഡൻ്റ് ലുഖ്മാനുൽ ഹക്കീം വി പി സി അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം പി നവാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫസൽ സി എച്ച് പൊളിറ്റിക്കൽ സ്കൂൾ പ്രഖ്യാപനവും എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് റിൻഷാദ് പി എം കർമ്മ പദ്ധതി പ്രഖ്യാപനവും നടത്തി. യതീം ഖാന ക്യാമ്പസ് ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് വാഫി അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.അക്കാദമി സെക്രട്ടറി മുനീർ വടകര ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. അക്കാദമി ഭാരവാഹികളായ ശിഹാബ് കാര്യകത്ത് , എം പി ഹഫീസലി, അസറുദ്ദീൻ കല്ലായി, എടവക പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്,സ്വഫ് വാൻ വെള്ളണ്ട , ഫസൽ കാവുങ്ങൽ എന്നിവർ സംസാരിച്ചു.അക്കാദമി ജനറൽ സെക്രട്ടറി അസീസ് വെള്ളമുണ്ട സ്വാഗതവുംട്രഷറർ ജലീൽ ഇ പി നന്ദിയും പറഞ്ഞു.