കെഐആർഎഫ് റാങ്കിംഗ്: ജില്ലയിൽ ഡബ്യുഎംഒ കോളജ് ഒന്നാമത്
കൽപ്പറ്റ: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കേരള ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ(കെഐആർഎഫ്)പ്രഥമ റാങ്കിംഗ് പട്ടികയിൽ ജില്ലയിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജ് ഒന്നാമത്. സംസ്ഥാന തലത്തിൽ 72-ാം സ്ഥാനമാണ് കോളജിന്. അക്കാദമിക നിലവാരം ഉയർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കെഐആർഎഫ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന പിഎം ഉഷ(പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷ അഭിയാൻ) ഫണ്ടിന് അർഹമായ സ്ഥാപനങ്ങളുടെ പട്ടികയിലും മുട്ടിൽ കോളജ് ഇടം പിടിച്ചിട്ടുണ്ട്. നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രിൻസിപ്പൽ ഡോ.വിജി പോൾ, മാനേജർ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ അഡ്വ.കെ.ച മൊയ്‌തു എന്നിവർ അഭിനന്ദിച്ചു.