Event More NewsFeature NewsNewsPopular News

ബാലോത്സവം നടത്തി

കണിയാമ്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്കായി ക്രിസ്മസ് ദിനത്തിൽ “ജിംഗിൽ മിംഗിൽ “എന്ന പേരിൽ ബാലോത്സവം സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ പി. ശിവൻ പിള്ള അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ എം ദേവകുമാർ സ്കൂൾ കാലോത്സവം, കേരളത്സവം എന്നിവയിലെ പ്രതിഭകളെ അനുമോദിച്ചു. മോട്ടിവേറ്റർ കെ. ആർ. പ്രദീഷ്, ശ്രീകല ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്ക്ക്ലാസ് നടത്തി. പി. അശോകൻ, യു. സാവിത്രി, കെ. വി.ഉമ,ഷീബ ജയൻ,എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി. ബിജു സ്വാഗതവും, സജീവൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *