ധനസമാഹരണത്തിന് കമ്മിറ്റി രൂപീകരിച്ചു
കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയിലെ വിവേക് നിവാസില്‍ വിവേകിന്റെ(24)കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് പണം കണ്ടെത്തുന്നതിനു നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു. തോട്ടം തൊഴിലാളി എം. ബാലകൃഷ്ണന്റെ മകനാണ് വിവേക്. പെട്രോ കെമിക്കല്‍ എന്‍ജിനിയറായി വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു വര്‍ഷമായി ചികിത്സയിലാണ്. ജീവന്‍ നിലനിര്‍ത്തുന്നതിന് അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ഏകദേശം 70 ലക്ഷം രൂപ വേണം. കരള്‍ ദാനത്തിന് മാതാവ് സന്നദ്ധയാണ്. എന്നാല്‍ ശസ്ത്രക്രിയ്ക്ക് ആവശ്യമായ തുകയുടെ ചെറിയ അംശം പോലും സ്വന്തമായി കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് കുടുംബം. ഈ സാഹചര്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ചെയര്‍മാനും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ. ബാബു, മറ്റ് ഭാരവാഹികളായ ബി. സുരേഷ്ബാബു, എന്‍.കെ. സുകുമാരന്‍, സി.കെ. നൂറുദ്ദീന്‍, എ.എ. രാംകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭാവനകള്‍ സ്വീകരിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയില്‍ 5735117123 നമ്പറില്‍(ഐഎഫ്എസ്‌സി-സിബിഐഎന്‍0280971)അക്കൗണ്ട് തുറന്നിട്ടുണ്ട്.