കൈവരി തകർന്നു: തൊടുവട്ടി പാലത്തിൽ അപകടഭീഷണി ശക്തം.
ബത്തേരി- ഊട്ടി റോഡിൽ നഗരസഭാ അതിർത്തിയിൽ തൊടുവട്ടിയിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ കൈവരി അപകടാവസ്‌ഥയിൽ. പാലത്തിൽ നിന്നു പുറത്തേക്ക് ചരിഞ്ഞ കൈവരിയുടെ ഒരു ഭാഗം പകുതി ഭാഗത്തു നിന്നു വിട്ട് പുഴയിലേക്കു വീഴാൻ ഒരുങ്ങി നിൽക്കുകയാണ്.
കൈവരികൾ വീണാൽ അതു പാലത്തിന്റെ ബലത്തെയും ബാധിക്കും. ഏറെ കാലപ്പഴക്കമുള്ള പാലവും വീതി കൂട്ടി പുതുക്കി പണിയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.കൈവരികൾ ദ്രവിച്ചു തുടങ്ങിയ നിലയിലാണ്. ബത്തേരിയിൽ നിന്നുള്ള പ്രധാന പാതകളിലൊന്നാണ് ഇത്.
വാഹനങ്ങൾ കൈവരികളിലിടിക്കുന്ന സാഹചര്യമുണ്ടായാൽ അതു വലിയ അപകടത്തിനു വഴി വയ്ക്കും. കൈവരികൾ ബലപ്പെടുത്തുകയോ പാലം പുതുക്കിപ്പണിയുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്