Feature NewsNewsPopular NewsRecent Newsകേരളം

മുദ്രപത്രങ്ങൾക്ക് ഇ- സ്റ്റാബിങ് സംവിധാനം ഏർപ്പെടുത്തി

നടപടിക്രമങ്ങള്‍ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാല്‍ മുഖവിലയ്ക്ക് പുറമേ അധിക ഫീസും പൊതുജനം നല്‍കണം. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മുദ്രപത്രം പ്രിന്‍റെടുത്തുകിട്ടാൻ അധികസമയവും കാത്തുനില്‍ക്കണം. 500 രൂപവരെയുള്ള മുദ്രപത്രങ്ങള്‍ക്ക് പ്രിന്‍റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതല്‍ 1000 രൂപവരെ ആറ് രൂപയും 1001 രൂപ മുതല്‍ ഉള്ളവയ്ക്ക് 10 രൂപ നിരക്കിലും പ്രിന്‍റിംഗ് ചാർജ് ഈടാക്കാൻ ഗവ: അംഗീകൃത വെണ്ടർമാർക്ക് അനുമതി നല്‍കി ഉത്തരവിറങ്ങി. ചില ജില്ലകളില്‍ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങള്‍ക്ക് വെണ്ടർമാർ പ്രിന്‍റിംഗ് ചെലവിനത്തില്‍ 50 രൂപ മുതല്‍ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നിരക്കു നിശ്ചയിച്ച്‌ ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാമ്പിങ് പദ്ധതിക്ക് മുമ്പ് സർക്കാർ അച്ചടിച്ചുനല്‍കുന്ന മുദ്രപത്രത്തിന് അധികവില നല്‍കേണ്ടതില്ലായിരുന്നു. രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ ബ്ലാക്ക് & വൈറ്റില്‍ മാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ആവശ്യമായ മുദ്രപത്രങ്ങള്‍മാത്രമേ കളറില്‍ പ്രിന്‍റ് ചെയ്തുനല്‍കുകയുള്ളൂ. ഭൂമി രജിസ്ട്രേഷൻ, വില്പനകരാർ എന്നിവയ്ക്ക് ഇരുകക്ഷികളുടെയും പേരും വിലാസവും നിർബന്ധമാക്കി. മുദ്രപത്രം വില്പനസമയം എടുത്തുകളഞ്ഞു. അവധി ദിവസമടക്കം ഏത് ദിവസവും മുദ്രപത്രം വെണ്ടർമാരില്‍നിന്നു വാങ്ങാൻ കഴിയും. 100 ജിഎസ്‌എം നിലവാരത്തിലുള്ള കടലാസില്‍ ഇങ്ക്ജെറ്റ് പ്രിന്‍റർ ഉപയോഗിച്ച് മാത്രമേ പ്രിന്‍റ് ചെയ്തു നല്‍കാൻ പാടുള്ളൂ. ലേസർ പ്രിന്‍ററുകളില്‍ അക്ഷരങ്ങള്‍ മാഞ്ഞുപോകാൻ സാധ്യതയുള്ളതിനാലാണ് ഇങ്ക്ജെറ്റ് പ്രിന്‍ററുകള്‍ നിർബന്ധമാക്കിയത്. അതില്‍ വെണ്ടർമാരുടെ പേരും ഒപ്പും സീലും നീലമഷിയില്‍മാത്രം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. പകർപ്പെടുത്ത് ദുരുപയോഗം നടത്തുന്നത് തടയാനാണിത്

Leave a Reply

Your email address will not be published. Required fields are marked *