സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി NQAS അംഗീകാരം ലഭിച്ചു: ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കേരളത്തിലെ 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ ക്യു എ എസ് (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) ലഭിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തി. ഒരു ആശുപത്രിക്ക് പുനരംഗീകാരവും, 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരവുമാണ് ലഭിച്ചത്.(NQAS for 4 more hospitals)
പുതുതായി അംഗീകാരം ലഭിച്ചത് പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം (90.60%), പാലക്കാട് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (90.15% ), വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം (89.70%) എന്നിങ്ങനെയാണ്. വീണ്ടും അംഗീകാരം ലഭിച്ചത് കാസർഗോഡ് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്ര (95.18% )ത്തിനാണ്.
ഇതോടെ കേരളത്തിൽ 193 ആശുപത്രികൾ എൻ ക്യു എ എസ് അംഗീകാരവും, 83 പുനരംഗീകാരവും നേടി. ഈ അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെൻറീവ് ലഭിക്കും