ഏകദിനശില്പശാല സംഘടിപ്പിച്ചു
കേരള സിവിൽ സൊസൈറ്റി, ചെറുരശ്മി സെൻ്റർ, സ്വതന്ത്ര മത്സൃ തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം, വലിയതുറ ചെറുരശ്മി സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്തീരാജ് നിയമവും ഗ്രാമസഭയിൽ ജനങ്ങളുടെ പങ്കാളികളാകേണ്ടത്തിൻ്റെ ആവശ്യകതയും എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് സമാനമായ സംവിധാനം ബ്രസീലിൽ ഉണ്ടെന്നും ഇവ അത്ഭുതാവഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്, അതുപോലെ ഇന്ത്യയിലെ പഞ്ചായത്തുകൾ മാറ്റിയെടുക്കുന്നതിന് ഗ്രാമസഭകളിൽ ജനങ്ങൾ പങ്കെടുക്കമെന്ന് പ്രോഫസർ മേരി ജോർജ് നിർദ്ദേശിച്ചു. പഞ്ചായത്തീരാജ് നിയമവും ഗ്രാമസഭയിൽ ജനങ്ങളുടെ പങ്കാളിത്വവും എന്ന വിഷയത്തിൽ അഡ്വ. ജോൺ ജോസഫ് ക്ലാസെടുത്ത പരിപാടിയിൽ സിസ്റ്റർ മേഴ്സി ഡയറക്ടർ ചെറുരശ്മി സെൻ്റർ വലിയതുറ , ആൻ്റോ ഏലിയാസ് പ്രസിഡൻ്റ് സ്വതന്ത്ര മത്സൃ തൊഴിലാളി ഫെഡറേഷൻ എന്നിവർ സംസാരിച്ചു