Event More NewsFeature NewsNewsPopular News

വിദ്യാഭ്യാസം മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതാവണം; ഡോ. മുഹമ്മദ് സലിം

പുല്‍പള്ളി: വിദ്യാഭ്യാസം മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതാവണമെന്ന് പുല്‍പള്ളി പഴശ്ശിരാജ കോളേജിലെ 2023, 24 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. മുഹമ്മദ് സലിം അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ.ജോസഫ് മാര്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ പ്രൊഫ.തോമസ് മോണോത്ത്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗങ്ങളായ സനൂപ് കുമാര്‍ പി.വി, സോബിന്‍ വര്‍ഗീസ് എം.വി, ഫാ. വര്‍ഗീസ് കൊല്ലമാവുടി, ഫാ. ചാക്കോ ചേലമ്പറമ്പത്ത്, ഡോ. ജോഷി മാത്യു, പ്രൊഫ. വിജിഷ എം.സി, പ്രൊഫ. താര ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. ടോണി തോമസ് പൊടിമറ്റം നന്ദി രേഖപ്പെടുത്തി.202324 അക്കാദമിക വര്‍ഷത്തില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും വിവിധ സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *