Event More NewsFeature NewsNewsPopular News

കാപ്പംകൊല്ലി ജംക്ഷന്‍ നവീകരിക്കണം

കല്‍പറ്റ: മലയോര ഹൈവേ വന്നു ചേരുന്ന കാപ്പംകൊല്ലി ജംക്ഷന്റെ വികസനം കിഫ്ബിയില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.സിദ്ധിഖ് എംഎൽഎ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നല്‍കി.കല്‍പറ്റ മണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ അലൈന്‍മെന്റ് വരുന്നത് പച്ചിലക്കാട്-കമ്പളക്കാട്-കൈനാട്ടി-കല്‍പറ്റ ബൈപാസ്-കാപ്പംകൊല്ലി-മേപ്പാടി-ചൂരല്‍മല എന്ന രീതിയിലാണ്. അതില്‍ കല്‍പറ്റ ബൈപാസിന്റെ അവസാനത്തില്‍ നിന്നു കാപ്പംകൊല്ലി വരെ കല്‍പറ്റ-മേപ്പാടി റോഡുണ്ട്. പ്രസ്തുത റോഡ് വന്നുചേരുന്ന ജംക്ഷനായ കാപ്പംകൊല്ലി മുതല്‍ മേപ്പാടി വരെയാണ് നിലവില്‍ കെ.ആര്‍.എഫ്.ബി പ്രവൃത്തി നടന്നു വരുന്നത്. ദേശീയപാതയില്‍ നിന്നു തിരിഞ്ഞു മേപ്പാടി ഭാഗത്തേക്കു വരുന്ന വാഹനങ്ങളും, കല്‍പറ്റയില്‍ നിന്നു വരുന്ന വാഹനങ്ങളും, മേപ്പാടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഉള്‍പ്പെടെ കാപ്പംകൊല്ലി ജംക്ഷനിലാണ് എത്തിച്ചേരുന്നത്. ഈ വാഹനങ്ങള്‍ തമ്മിലിടിച്ചാണ് ഇപ്പോള്‍ അപകടങ്ങളുണ്ടാകുന്നത്. ഒരു മാസത്തിനിടെ 3 അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസവും കാറും സ്‌കൂട്ടറും ഇടിച്ച് അപകടമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ 2 കോളജ് വിദ്യാര്‍ഥികള്‍ അപകട സ്ഥലത്തു തന്നെ മരിച്ചിരുന്നു. ഊട്ടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കും കല്‍പറ്റയില്‍ നിന്നും, കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങള്‍ എങ്ങോട്ടു തിരിയുമെന്ന സംശയം ഉണ്ടാകുന്നതും, കോഴിക്കോടു നിന്നും കല്‍പറ്റയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി യൂടേണ്‍ എടുക്കുന്നതുമാണ് അപകടത്തിനി ടയാക്കുന്നത്. ചെമ്പ്ര പീക്ക്, കാന്തന്‍പാറ, തൊള്ളായിരം കണ്ടി, സൂചിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികള്‍ ഇതു വഴിയാണ് പോകുന്നത്. ടൂറിസം സീസണില്‍ വാഹനങ്ങള്‍ കൂടുമ്പോള്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. റോഡിന് ആവശ്യത്തിനു വീതിയും സ്ഥലവുമുള്ള കാപ്പംകൊല്ലി ജംക്ഷന്‍ അടിയന്തരമായി മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *