സിപിഐ (എം) വയനാട് ജില്ലാസമ്മേളനം
സുൽത്താൻ ബത്തേരി: സിപിഎംപതിനാറാമത് വയനാട് ജില്ലാ സമ്മേളനം തുടങ്ങി.പൊതുസമ്മേളന വേദിയായ മുനിസിപ്പൽസ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻവി.വി. ബേബി പതാക ഉയർത്തി. ജില്ലാ കമ്മിറ്റിഅംഗങ്ങൾ ഉൾപ്പെടെ 217 പേർ പങ്കെടുക്കുന്നപ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് എടത്തറഓഡിറ്റോറിയത്തിൽ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.. തിങ്കളാഴ്ച്ഉച്ച വരെ പ്രതിനിധി സമ്മേളനം തുടരും.വൈകുന്നേരം ടൗൺ ഹാളിൽ സാംസ്കാരികസമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും.കെ.ഇ.എൻ. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണംനടത്തും. നേതാക്കളായ ഇ.പി ജയരാജൻ,ഡോ.തോമസ് ഐസക്, പി.കെ. ശ്രീമതി, ടി.പിരാമകൃഷ്ണൻ, പി.കെ. ബിജു, മുഹമ്മദ് റിയാസ്തുടങ്ങിയവർ പങ്കെടുക്കും. തിങ്കളാഴ്ചവൈകുന്നേരം ടൗണിൽ നടത്തുന്ന റാലിയിൽകാൽ ലക്ഷം പേർ അണിനിരക്കും.