കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സദസ്സ്
കൽപറ്റ: മുണ്ടക്കൈക്കെ, ചൂരൽമല പ്രകൃതിദുരന്ത പുനരധിവാപദ്ധതിക്ക് സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ്‌ൻ്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.എസ് ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് അധ്യക്ഷത വഹിച്ചു. എഫ് എസ്. ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ അബ്ദുൾ ഗഫൂർ . സ്വാഗതവും, കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോമോൻ ജോസ് നന്ദി പറഞ്ഞു.