Event More NewsFeature NewsNewsPopular News

ഗാര്‍ഹികപീഡന നിയമങ്ങൾ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ല, കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നു- സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി. ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍ സമ്മര്‍ദംചെലുത്താനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, കുറ്റകരമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ സംയുക്ത പാക്കേജായി ചുമത്തുന്ന പ്രവണതയുണ്ടെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു. ഭോപാലിലെ ദമ്പതിമാരുടെ വിവാഹമോചനത്തിന് ഉത്തരവിട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ക്രിമിനല്‍ നിയമത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. എന്നാല്‍, ചില സ്ത്രീകള്‍ അതിനുവേണ്ടിയല്ല ഈ നിയമങ്ങളെ ഉപയോഗിക്കുന്നത്.പലപ്പോഴും ഭാര്യയും അവരുടെ ബന്ധുക്കളും ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കുമെതിരേ മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ സംയുക്ത പാക്കേജായി ആരോപിക്കുന്നു. ഇതൊരു ആസൂത്രിത തന്ത്രമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഇക്കാരണത്താല്‍ പലപ്പോഴും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്ന അവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിസ്സാരമായ വഴക്കുകളാണ് പിന്നീട് മോശമായ പോരാട്ടമായി മാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *