കിസ്തുമസ് ആഘോഷിച്ചു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യുപി സ്കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് ഗാനം, നൃത്തം, അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ചുള്ള വീഡിയോ പ്രദര്‍ശനം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. ടി.പി നൗഫല്‍ ക്രിസ്തുമസ് ദിന സന്ദേശം നല്കി. പിടിഎ പ്രസിഡന്റ് നിഷാദുദ്ദീന്‍ ടി. ഹനീഫ, എം. താജുദ്ദീന്, റീമ ചന്ദ്ര, മുഹമ്മദ് അഷ്മില്‍, ആമിന റിന്‍ഷ, എം.ക അനുനന്ദ, ദേവനന്ദ, പ്രധാനാധ്യാപിക (ഇന്‍ ചാര്‍ജ്) സാലി മാത്യു, പി.ജെ റെയ്ച്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും മധുര വിതരണവും നടത്തി.