വൈത്തിരി താലൂക്ക് ആശുപത്രി ഓഫീസിലേക്ക് മാർച്ച് നടത്തി
വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെ ഡി വൈ എഫ് ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം മുൻ ബ്ലോക്ക് ട്രഷറും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ സി. യൂസഫ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക് പ്രസിഡൻ്റ് കെ.എസ് ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. എസ്. ചിത്രകുമാർ അഭിവാദ്യം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം. രമേഷ്, ബ്ലോക്ക് ട്രഷർ സി.എച്ച്. ആഷിഖ്, ജോബിസൺ, കെ. പ്രജീഷ്, വിജേഷ് ചന്ദ്രൻ, അഫ്‌സൽ ‘അഖിൽ ദേവസ്യ, ഗണേശൻ, നിഖിൽ വാസു, അജിത്ത്, ആസിഫ്, ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.