കാരാട്ട് കുറി ആക്ഷന്‍ കൗണ്‍സില്‍മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പറ്റ: കാരാട്ട് കുറി ആക്ഷന്‍ കൗണ്‍സില്‍ വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.വയനാട് ജില്ലയിലെ നിരവധി ആളുകളെ കബളിപ്പിച്ച് കാരാട്ട് കുറി എന്ന സ്ഥാപനം ഒരു മാസം മുന്‍പ് ഓഫിസ് പൂട്ടുകയും ഒട്ടേറെ പാവപ്പെട്ട ആളുകളുടെ പണം പിരിച്ച് തിരിച്ചു കൊടുക്കാതെ മുങ്ങിയിരിക്കുകയാണ്. കുറിയില്‍ ചേര്‍ന്ന് ചിട്ടി വിളിച്ചിട്ടും കിട്ടാത്ത , കുറിയില്‍ പണം അടച്ച ആളുകളുടെ പ്രയാസം സര്‍ക്കാരിന്റെയും പൊലീസ് അധികാരികളുടെ ശ്രദ്ധയിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു സമരം.ഒരു കോടി രൂപയോ അതിനു മുകളില്‍ ഉള്ള സാമ്പത്തിക തട്ടിപ്പോ ലോക്കല്‍ പൊലീസിന് പകരം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണം എന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദേശം ഉള്ളതാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയിട്ടും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.പിരിച്ചെടുത്ത പണം മുഴുവന്‍ നിക്ഷേപകര്‍ക്ക് തിരികെ കൊടുക്കണ മെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.മാര്‍ച്ചും ധര്‍ണയും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബര്‍ ഷംസുദ്ദീന്‍ അരപ്പറ്റ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിമിത സരസന്‍ അധ്യക്ഷത വഹിച്ചു. കാരാട്ട് കുറി വയനാട് എ ജി എം എസ്.എം. ഷാഹിത മുഖ്യ പ്രഭാഷണം നടത്തി. എ .എസ്.അനീഷ് കുമാര്‍ , അലി ചൂരല്‍ മല , നിലമ്പൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുനീര്‍ ചുങ്കത്തറ, അലി റാവുത്തര്‍, കെ. അഷ്‌റഫ്, എസ്.സരോജിനി, രാജേഷ് നിലമ്പൂര്‍ , അനീഷ് നിലമ്പൂര്‍, സജിനി ഷൈജു എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കല്‍പറ്റ സ്വാഗതവും, കെ.നിതിന്‍ നന്ദിയും പറഞ്ഞു.