പുൽക്കൂട് നൽകുന്ന സന്ദേശം സ്നേഹവും കരുണയും: ഡോ.ജോസഫ് മാർതോമസ്
പുൽപ്പള്ളി: ഒന്നുമില്ലാത്തവൻ്റെ വീട്ടിൽ പിറന്ന ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നവർ അത് ജീവിക്കാൻ നിർവാഹമില്ലാത്തവനോടു ചേർന്നാവണ മെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പു മായ ഡോ. ജോസഫ് മാർ തോമസ്. സ്നേഹവും കരുണയുമാണ് പുൽക്കൂട് നൽകുന്ന സന്ദേശമെന്ന് ബിഷപ്പ് പറഞ്ഞു. പുൽപ്പള്ളിയിൽ വൈ എം.സി.എ യുടെ നേതൃത്വത്തിൽ നടത്തിയ എക്യുമെനിക്കൽ ക്രിസ്‌തുമസ് ആഘോഷ പരിപാടിയിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈ എം.സി.എ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സി.ജെ. ടോമി, ജെയിംസ് ജോസഫ്, ഫാ ജോർജ് മൈലാടുർ,ഫാ കൂര്യാക്കോസ് വെള്ളച്ചാലിൽ,ഫാ അനീഷ് ജോർജ് മാമ്പള്ളി. ഫാ.സ്റ്റീഫൻ മുടക്കുടിയിൽ ഷാജി ജെയിംസ്, ബിജു തിണ്ടിയത്ത്. ഷിനോജ് കാരക്കുന്നേൽ, മാത്യു മത്തായി ആതിര, ബാബു ചെരക്കാകുടിയിൽ, റോസ് ഷാജി എന്നിവർ പ്രസംഗിച്ചു. ആഘാഷങ്ങളുടെ ഭാഗമായി അംഗങ്ങളുടെ വിവിധ കലാപരിപാടികളു: നേ ഹ വിരുന്നും നൽകി. പ