മുണ്ടക്കൈ ദുരിതബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരത : ആര്‍ ചന്ദ്രശേഖരന്‍
കല്‍പറ്റ : മുണ്ടക്കൈ ദുരിതബാധിതരോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവരോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡൻ്റ് ആര്‍.ചന്ദ്രശേഖരന്‍. അവര്‍ക്ക് നീതി ലഭിക്കും വരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റയില്‍ പി കെ ഗോപാലന്‍ അനുസ്മരണവും ജില്ലാ ജനറല്‍ബോഡി യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും ഉപജീവനമാര്‍ഗങ്ങളും എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതരുടെ പുനരധിവാസത്തില്‍ അനങ്ങാപ്പാറ നയമാണു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഇവിടെ വന്ന് നേരിട്ട് ദുരിതങ്ങള്‍ എല്ലാം മനസ്സിലാക്കിയിട്ടും കൃത്യമായ കണക്ക് കൊടുത്തില്ല എന്ന കാരണം പറഞ്ഞു കേന്ദ്ര സര്‍ക്കാരും വയനാടിനെ വഞ്ചിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനുവരി 13 ന് വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് പി പി ആലി അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, ടി എ റെജി, മനോജ് എടാനി, സി പി വര്‍ഗീസ്,സി ജയപ്രസാദ്,ഉമ്മര്‍കുണ്ടാട്ടില്‍, അരുണ്‍ ദേവ്, രാധ രാമസ്വാമി, പി എന്‍ ശിവന്‍, കെ കെ രാജേന്ദ്രന്‍, കെഎം ഷിനോജ്, ഒ ഭാസ്‌കരന്‍, ഗിരീഷ് കല്‍പറ്റ, നജീബ് പിണങ്ങോട്, മോഹന്‍ദാസ് കോട്ടക്കൊല്ലി, താരിഖ് കടവന്‍, കെ.യു മാനു , കെ എം വര്‍ഗീസ്, ടിജി ചെറു തോട്ടില്‍, ഉഷാകുമാരി,കെ അജിത, ജയ മുരളി തുടങ്ങിയവര്‍ സംസാരിച്ചു