Feature NewsNewsPopular NewsRecent Newsകേരളം

സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥ;ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി എടുക്കേണ്ട നടപടികൾ സ്വീകരിക്കാൻ ഇന്ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷാ അതോറിറ്റി, ദേശീയപാത അതോറിറ്റി, KSTP, PWD ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം നാലുമണിക്കാണ് യോഗം.

വാഹനാപകട പരമ്പര കുറയ്ക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധന ഇന്നുമുതൽ തുടങ്ങും. പരിശോധന ജനുവരി 16 വരെ നീളും. സ്‌പീഡ് റഡാറുകൾ, ആൽക്കോമീറ്ററുകൾ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *