മുഖ്യപരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി കേരള ബ്ളാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകസ്ഥാനത്ത് നിന്ന് മിഖായേൽ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാദ്ധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനെതിരെ അവസാന മിനിറ്റുകളിൽ ഇരട്ടഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോറ്റതോടെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.രണ്ട് ദശാബ്ദത്തോളം നീണ്ട പരിശീലന പരിചയസമ്പത്തുള്ള സ്റ്റാറേ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്ബി യുണൈറ്റഡിലൂടെയാണ് പരിശീലക കുപ്പായം അണിയുന്നത്. 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി.