Event More NewsFeature NewsNewsPopular Newsവയനാട്

കെല്ലൂർ സ്കൂളിൽ അറബി ഭാഷാ വാരാചരണം

പനമരം: അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി അറബി ഭാഷ വാരാചരണ പരിപാടികൾക്ക് കെല്ലൂർ ഗവ. എൽ പി സ്കൂളിൽ തുടക്കമായി. വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടപ്പാക്കുന്നത്. അറബിക് അസംബ്ലി, എക്സിബിഷൻ,വിവിധ മത്സരങ്ങൾ, ഭാഷാ നൈപുണി പ്രവർത്തനങ്ങൾ എന്നിവ നടന്നുവരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി വാരാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബഹുഭാഷാപരതയും സാംസ്കാരിക നാനത്വവും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.വാരാചരണത്തിന്റെ ഭാഗമായി ശ്രദ്ധേയമായ പ്രദർശനങ്ങളാണ് എക്സിബിഷൻ ഹാളിൽ ഒരുക്കിയിരിക്കുന്നത്. കാലിഗ്രഫി, ഭാഷാ ചരിത്രം, സ്റ്റിൽ മോഡലുകൾ, ചാർട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രദർശനം കാണാൻ പൊതുജനങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സ്കൂളിൽ എത്തിച്ചേരുന്നത്. ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ഷമീർ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ ബി അനിൽകുമാർ സ്വാഗതം പറഞ്ഞു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ എം ഇബ്രാഹിം മാസ്റ്റർ, കാസിം വി,ഉസ്മാൻ ഒ, മുഹമ്മദലി ഗസ്സാലി, അസ്മ നാസർ എന്നിവർ ആശംസകൾ നേർന്നു. ഡിസംബർ 18ന് അറബി ഭാഷാ ദിനത്തോടെ വാരാചരണം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *