Event More NewsFeature NewsNewsPopular Newsപ്രാദേശികം

പെരിക്കല്ലൂരിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപെട്ട് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ടൗണിൽ ഐ.സി. ബാലകൃഷണൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് വളരേ നാളുകളായി. ഇതിൻ്റെ തുടർ സംരക്ഷണം മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വത്തിലാണ് നടത്തേണ്ടത്. എന്നാൽ നാളിതുവരെയും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയതു കൊണ്ട് ഹൈമാസ്റ്റ് ലൈറ്റ് ഉടൻ പ്രവർത്തന സജ്ഞമാക്കണമെന്നാവശ്യപെട്ടു കൊണ്ട് പൗരസമിതി ചെയർമാൻമാരായ ജോസ് നെല്ലേടം, കലേഷ് പി എസ് എന്നിവരുടെ സാന്നിധ്യത്തിൽ സെക്രട്ടറി ഗിരിഷ് കുമാർ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ വിജയന് നിവേദനം നല്കി. പഞ്ചായത്ത് മെമ്പർമാരായ ജിസ്റാ മുനീർ, സുധ നടരാജൻ, ഫാ. ജോർജ് കാപ്പുകാലായിൽ, ട്രഷറർ ഡാമിൻ ജോസഫ്, അബ്ദുൾ റസാഖ് എന്നിവർ സന്നിഹിതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *