യൂത്ത്കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് ഇന്ന്’
കല്പറ്റ: ഉരുള്‍ ദുരന്തബാധിതരെ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കേണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി മേപ്പാടിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് ലോങ് മാര്‍ച്ച് നടത്തുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുത്തുമലയിലെ പൊതുശ്മശാനത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ലോങ് മാര്‍ച്ച് മേപ്പാടിയില്‍ നിന്ന് ആരംഭിക്കുക. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന മാര്‍ച്ച് കല്പറ്റ ആനപ്പാലത്ത് സമാപിക്കും. ഇവിടെ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. ദുരന്ത ബാധിതരോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക, ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ സഹായം അടിയന്തരമായി നല്‍കുക, അടിയന്തര സഹായം മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കുക, കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട ഉടമകള്‍കള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക, ദുരന്തബാധിതരുടെ വീട്ടുവാടക കാലതാമസം കൂടാതെ നല്‍കുക, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം തുടരുക, നിര്‍ത്തിവച്ച ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോങ് മാര്‍ച്ച് നടത്തുന്നത്