Event More NewsFeature NewsNewsPopular News

വിദ്യാഭ്യാസത്തോടൊപ്പം കലകളും സാഹിത്യങ്ങളും പരിപോശിപ്പിക്കണമെന്ന് സംഷാദ് മരക്കാർ

പനമരം: കലയും സാഹിത്യവും ലോകത്തെ കീഴടക്കാൻ പര്യാപ്‌തമാണെന്നും വളർന്നു വരുന്ന തലമുറകൾ വിദ്യാഭ്യാസത്തോടൊപ്പം മെച്ചപ്പെട്ട നിലയിൽ കലകളും സാഹിത്യങ്ങളും പരിപോശിപ്പിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർപറഞ്ഞു ബദ്റുൽ ഹുദയിൽ വിദ്യാർത്ഥി റെൻഡെവ്യു ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി ഉസ്‌മാൻ മൗലവി അധ്യക്ഷത വഹിച്ചു.മർകസ് ഹിഫ്ള് അക്കാദമി അഡ്മിനിസ്റ്റേറ്റർ ഹാഫിള് അബ്ദുദുസമദ് സഖാഫി, റഷീദുദ്ദീൻ ശാമീൽ ഇർഫാനി കാന്തപുരം, നൗഫൽ അഹ്സനി പെരുന്തട്ട, അർഷദ് നൂറാനി പയ്യാവൂർ, തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഇന്ന് വൈകുന്നേരം 7 മണിക്ക് സമാപിക്കും. സമാപ സെഷൻ ദാറുൽ ഫലാഹ് പ്രിൻസിപ്പാൾ ശൈഖുൽ ഹദീസ് കെ സി അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *