കനിവിൻ്റെ സ്നേഹ സ്പർശ വുമായി വിദ്യാർഥികൾ
വടുവൻചാൽ: കനിവിൻ്റെ സ്നേഹ സ്പർശവുമായി നാടിനു മാതൃകയായി വടുവൻചാൽ ജി എച്ച് എസ് എസ് വിദ്യാർഥികൾ.അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ നരിക്കുണ്ട് മദ്ദണ്ണമൂലയിൽ താമസിക്കുന്നകുടുംബത്തിലെ ക്യാൻസർ രോഗിയായ ഗൃഹനാഥനെ സന്ദർശിച്ച്, ഭക്ഷ്യസാധനങ്ങളും സ്വരുക്കൂട്ടിയ തുകയും എൻ എസ് എസ് വൊളൻ്റിയർമാർ കൈമാറി. പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് ജിന്റു ജോസ്, സ്കൂൾ എഫ് ടി എം സ്റ്റാഫ് സുമിത പി, ഷാജി എം, പ്രോഗ്രാം ഓഫിസർ സുഭാഷ് വി പി എന്നിവരുടെ നേതൃത്വത്തിലാണു രോഗിയെ സന്ദർശിച്ചത്. സ്കൂളിലെ ഒന്നാം വർഷ ഹുമാനിറ്റീസ് വിദ്യാർഥികളും, രക്ഷിതാക്കളും, അധ്യാപകരും,എൻ എസ് എസ് വൊളൻ്റിയർമാരും ചേർന്നാണ് ഇവർക്കായി സ്നേഹ സ്പർശമൊരുക്കിയത്