പട്ടാണികൂപ്പ് നാഷണൽ ലൈബ്രറിക്വിസ് മത്സര ജേതാക്കളെ ആദരിച്ചു
പുൽപ്പള്ളി : മലയാള മനോരമയും, സാന്റാമോണിക്കയും ചേർന്ന് നടത്തിയ റീഡ് അന്റ് വിൻ മെഗാ ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയപെരിക്കല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അൻസഫ് അമാൻ എ. എസ്, ആസിം ഇഷാൻ.എ.സ് എന്നിവരേ പട്ടാണികൂപ്പ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മുനീർ ആചിക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ താലൂക് ലൈബ്രറി പ്രസിഡണ്ട് പി വാസു ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്ര മുനീർ വിജയികളെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ബൈജു തേക്കും കാട്ടിൽ, തോമസ് പി സി മനാഫ് നാലകത്ത് ബിജു മുപ്രപ്പള്ളി സിബി തെക്കുംകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു