Event More NewsFeature NewsNewsPopular Newsകേരളം

കണ്ണന് മുന്നിൽ തരിണിക്ക് താലി ചാർത്തി ‘കണ്ണൻ’; നടൻ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8 നുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.പീച്ച് സ്റ്റൈലിൽ ഗോൾഡൻ വർക്കുകൾ വരുന്ന സാരിയിൽ അതീവ സുന്ദരിയായാണ് തരിണി ഗുരുവായൂരിലെത്തിയത്. ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടും പഞ്ചകച്ചം സ്റ്റൈലിൽ ധരിച്ചാണ് കാളിദാസ് എത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നീലഗിരി സ്വദേശിയായ തരണിയുടെയും കാളിദാസന്റെയും വിവാഹനിശ്ചയം കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു നടന്നത്.മോഡലിംഗ് രംഗത്ത് പ്രശസ്തിയാർജിച്ച തരിണി 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പാണ്. പഠിക്കുന്ന സമയത്ത് തന്നെ സിനിമാ നിർമാണവും തരിണി ആരംഭിച്ചിരുന്നു. മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ സമ്മാനങ്ങളും താരം കരസ്ഥമാക്കിയിട്ടുണ്ട്.ഇന്നലെയാണ് ഇരുവരുടെയും പ്രീ വെഡ്ഡിംഗ് ചടങ്ങ് നടന്നത്. ലണ്ടനിൽ നിന്നും ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഗുരുവായൂരിൽ തന്നെയായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം നടന്നത്. ഗുരുവായൂർ കണ്ട റെക്കോർഡ് തിരക്കുള്ള താര വിവാഹമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *