Feature NewsNewsPopular NewsRecent Newsവയനാട്

കൃഷി വകുപ്പ് മന്ത്രിപി.പ്രസാദ് ഇന്ന്ജില്ലയിൽ വിവിധപദ്ധതികൾ ഉദ്ഘാടനംചെയ്യും.

കൽപറ്റ: കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നാളെ

ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക ഉത്പന്നങ്ങളുടെയും മൂല്യവർദ്ദിത ഉത്പന്നങ്ങളുടെയും വയനാട് സ്പൈസസ് ആൻഡ് ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യത്തെ വിപണി ബ്രാൻഡഡ് സ്റ്റോർ വൈത്തിരി ബസ്സ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 10 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ടി.സിദ്ദിഖ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും രാവിലെ 11 ന് മീനങ്ങാടിയിൽ വയനാട് പാഡി പ്രൊഡ്യൂസേഴ്സ് കമ്പനി തുടങ്ങുന്ന മില്ലറ്റ് കഫേ മന്ത്രി ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്‌ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ലോക മണ്ണ് ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം വൈകീട്ട് 5 ന് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *