മേപ്പാടിയിൽ ശ്രദ്ധേയമായി സഞ്ചരിക്കുന്ന ദന്താശുപത്രി
മേപ്പാടി:ഇന്ത്യൻ ഡെൻ്റൽ അസോസിയേഷനും ഗവ: ഡെന്റൽ കോളേജ് തൃശൂരും, മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തിയ ഡെൻ്റൽ ചികിത്സ ക്യാമ്പ് ശ്രദ്ധേയമായി.
ഗവ:ഡെന്റൽ കോളേജിലെ പബ്ലിക്ക് ഹെൽത്
ഡന്റിസ്ട്രി ഡിപ്പാർട്ട്മെന്റ് കീഴിലുള്ള അത്യാധുനിക സൗകര്യം ഉള്ള ബസ്സിൽ ആണ് ദന്താശുപത്രി സജ്ജീകരിച്ചിരുന്നത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു രണ്ടു ദിവസ്സങ്ങളിലായി നടത്തിയ ക്യമ്പിൽ ആദ്യ ദിവസം വെള്ളാർമല, സ്കൂളിലേയും, മേപ്പാടിസ്കൂളിലേയും കുട്ടികൾക്ക് വേണ്ടി ആയിരുന്നു. രണ്ടാം ദിവസം പൊതു ജങ്ങൾക്കുമായി ആണ് ചികിൽസ നൽകിയത്. പല്ലിൻ്റെ പോട് അടക്കുക, പല്ല് പറിക്കൽ, പല്ല് ക്ളീനിംഗ് അങ്ങനെ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സകളാണ് രണ്ടു ദിവസം കൊണ്ട് മുന്നൂറോളം ആളുകൾക്ക് ചെയ്തു നൽകാൻ സാധിച്ചത്.